നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ ജീവനക്കാരന്‍ മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയനായ ബത്തേരി കാര്‍ത്തിക ഹൗസിങ് കോളനി വാഴയില്‍ വീട്ടില്‍ ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ റസീന അധ്യാപികയാണ്. നജാദ്, നിഹാദ് എന്നിവര്‍ മക്കളാണ്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം റിസാനത്ത് സലീമിന്റെ സഹോദരനാണ് ജുനൈസ് അബ്ദുള്ള.





Leave a Reply