രാഹുല്‍ ഗാന്ധി എം.പിക്ക് അഭിവാദ്യപ്രകടനം നടത്തി
വെണ്ണിയോട്: രാജ്യത്തെ ജനങ്ങളുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി നയിച്ച വോട്ടര്‍ അധികാര്‍ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെണ്ണിയോട് അങ്ങാടിയില്‍ അഭിവാദ്യ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചന്‍, യു ഡി എഫ് കണ്‍വീനര്‍ സുരേഷ് ബാബു വാളല്‍, വി.ആര്‍ ബാലന്‍,സി കെ ഇബ്രായി, എം വി ടോമി, വി ഡി സാബു, .വി ജെ പ്രകാശന്‍ വി.കെ ശങ്കരന്‍ കുട്ടി,പി ഇ വിനോജ്, മമ്മു തുര്‍ക്കി, ശശി വലിയകുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply