April 16, 2026

അഖിലേന്ത്യ കിസാന്‍ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു

0
site-psd-32
By ന്യൂസ് വയനാട് ബ്യൂറോ

വള്ളിക്കുന്ന്:അഖിലേന്ത്യാ കിസാന്‍ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി കര്‍ഷക അവകാശ ദിനത്തോടനുബന്ധിച്ച് വള്ളിക്കുന്ന് മണ്ഡലത്തിലെ കോഹിനൂരില്‍ പ്രതിഷേധ ധര്‍ണ്ണ കിസാന്‍ സഭജില്ലാ സെക്രട്ടറി സഖാവ് ഇ സൈതലവി ഉദ്ഘാടനം നിര്‍വഹിച്ചു.ധര്‍ണ്ണയില്‍ കിസാന്‍സഭമണ്ഡലം സെക്രട്ടറി വി.പി സദാനന്ദന്‍ അദ്ധ്യക്ഷനായി.
കര്‍ഷകരുടെ വാഴ്പകള്‍ എഴുതിതള്ളുക,രാസവളത്തിന്റെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക,ഇന്ത്യാബയൂ.എസ്സ് സ്വതന്ത്രവ്യാപാര കരാര്‍ നടപ്പിലാക്കരുത്,താങ്ങ് വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

സി.പി.ഐ ജില്ലാ കമ്മറ്റിയംഗം വി.വിജയന്‍, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് പി.ശങ്കരന്‍ ഇ.ബാബു,വിശ്വന്‍ പള്ളിക്കല്‍, എം.ഫവാസ്‌കൂമണ്ണ,കബീര്‍പി.സി,എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *