April 16, 2026

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓണം മെഗാ ഫെസ്റ്റിവൽ നാളെ ആരംഭിക്കും

0
IMG_20250902_210655
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവൽ നാളെ (സെപ്റ്റംബർ മൂന്ന്) ആരംഭിക്കും.

 

സെപ്റ്റംബർ ഒൻപത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടക്കുക.

ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലുകൾ, ടൂറിസം ക്ലബ്ബുകൾ, കുടുംബശ്രീ, വിവിധ ടൂറിസം സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ ഒരുക്കുക.

 

മൂന്ന് താലൂക്ക് കേന്ദ്രങ്ങളിൽ ഓണം മെഗാ സാംസ്‌കാരിക കലാ-കായിക പരിപാടികൾ എന്നിവ അരങ്ങേറും. കൂടാതെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തദ്ദേശീയരുടെ സഹകരണത്തോടെ വിനോദസഞ്ചാരികൾക്കായി പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *