തരിയോട് മൃഗാശുപത്രി വികസന സമിതി യോഗം ചേര്‍ന്നു
തരിയോട് മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആശുപത്രി വികസന സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ക്ഷീര, മൃഗസംരക്ഷണ മേഖലകളില്‍ സര്‍ക്കാര്‍ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വികസന സമിതി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ധന സമാഹരണ മാര്‍ഗങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കും. സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും യോഗത്തില്‍ സംബന്ധിച്ചു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം മുഹമ്മദ് ബഷീര്‍, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിന്‍സണ്‍, ക്ഷീരസംഘം പ്രസിഡന്റ് എം ടി ജോണ്‍, വെറ്റിനറി സര്ജന് ഡോ. കെ എസ് ശരത്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply