April 16, 2026

28 വര്‍ഷത്തെ സേവനത്തിന് ശേഷം പികെ ബാലസുബ്രഹ്‌മണ്യന്‍ സര്‍വീസില്‍ നിന്ന് പടിയിറങ്ങി

0
site-psd-47
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായിരുന്ന പി കെ ബാലസുബ്രഹ്‌മണ്യന്‍ ഇരുപത്തിയെട്ട് വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങി. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ 1998 നവംബര്‍ 20ന് സര്‍ക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, എടത്തിരുത്തി, മാനന്തവാടി, വെങ്ങപ്പള്ളി, അമ്പലവയല്‍, എടവക എന്നീ ഗ്രാമപഞ്ചായത്തുകള്‍, വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുകളില്‍ ജോലി ചെയ്തു.

എടവക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ജില്ലാ കുടുംബശ്രീയുടെ അമരത്ത് എത്തുന്നത്.
മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ മൈക്രോ പ്ലാന്‍ പ്രവര്‍ത്തനത്തില്‍ സുപ്രധാന ചുമതല നിര്‍വഹിക്കുന്നതിനും വയനാട് കുടുംബശ്രീ ജില്ലാ മിഷന് സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയെടുക്കാനും അദ്ദേഹത്തിന്റെ കാലയളവില്‍ സാധിച്ചു.

കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിനും പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഉയര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനും മുന്നണി പ്രവര്‍ത്തകനായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *