May 1, 2026

വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഓണം കിറ്റുകള്‍ വിതരണം ചെയ്ത് ഗിവ്‌ഹെസ് അലേ ഫൗണ്ടേഷന്‍

0
site-psd-50
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങയിലെ പൊന്‍കുഴി ആദിവാസി കോളനിയില്‍ ഗിവ്‌ഹെസ് അലേ ഫൗണ്ടേഷന്‍ സീഡ്‌സ് ഓഫ് സോളിഡാരിറ്റി പരിപാടിയുടെ ഭാഗമായി 35 ഓണം കിറ്റുകള്‍ വിതരണം ചെയ്തു.
എല്ലാവര്‍ക്കും മാന്യമായി ഓണം ആഘോഷിക്കാനാകണമെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പദ്ധതിയിലൂടെ ഉള്‍ക്കൊള്ളലിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഫൗണ്ടേഷന്‍ മുന്നോട്ട് വെച്ചത്.
ഓണം ഒരു ഉത്സവമാത്രമല്ല, അത് ഐക്യത്തിന്റെയും സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും വികാരമാണ്. ഗോത്ര കുടുംബങ്ങള്‍ക്കും തുല്യ സന്തോഷത്തോടെ ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം.”ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്വാതി പറഞ്ഞു.

പരിപാടിയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മണി കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റുബീന ബാബു കെ. എസ്, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ശിബീഷ്, ഫോറസ്റ്റ് വാച്ചര്‍ ശാരദ പ്രകാശന്‍, മുത്തങ്ങ ഋഉഇ പ്രസിഡന്റ് രാമകൃഷ്ണന്‍, ഗിവ്‌ഹെസ് അലേ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്വാതി എന്നിവര്‍ പങ്കെടുത്തു.വിദ്യാഭ്യാസം, ശാക്തീകരണം, സാമൂഹിക പിന്തുണ എന്നിവ പ്രാധാന്യമാക്കി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ സമൂഹക്ഷേമ പരിപാടികള്‍ സജീവമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ഗിവ്‌ഹെസ് അലേ ഫൗണ്ടേഷന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *