August 20, 2026

യാത്രയയപ്പ് നൽകി

0
IMG_20250906_191546
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിൽ സാമൂഹിക നീതി വകുപ്പിന്റെ അമരക്കാരനായി സുത്യർഹമായ സേവനം കാഴ്ചവെച്ച ജോൺ ജോഷിയ്ക്ക് വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് കോൺഗ്രസ് യാത്രയയപ്പ് നൽകി.

 

മുതിർന്ന പൗരന്മാർക്ക് സർക്കാർ നൽകുന്ന പദ്ധതികളും സഹായങ്ങളും കുറ്റമറ്റ രീതിയിൽ ഗുണഭോക്താക്കളിലെത്തിക്കാൻ അദ്ദേഹം മാതൃകാപരമായ നേതൃത്വം നൽകിയിരുന്നു. എറണാകുളം ജില്ലയിലെയ്ക്കാണ് അദ്ദേഹം സ്ഥലം മാറിപ്പോകുന്നത്. കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദിഖ് ഉപഹാരം സമർപ്പിച്ചു. ജില്ലാ പ്രസിഡൻഡ് കെ.വി. പോക്കർ ഹാജി,ഒ.വി. അപ്പച്ചൻ, വി.വി. നാരായണ വാര്യർ, മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, ഇ.വി. അബ്രഹാം, സി.പി. വർഗ്ഗീസ്, സി.രാജീവ്, കെ.ശാന്തകുമാരി, ടോമി മക്കിയാട്, ഇ.ടി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *