കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബത്തേരി : കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീൽ (32) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി-പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം നടന്നത്. ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബത്തേരിയിലെ ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഹാഷിം. സംഭവത്തിൽ നൂൽപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





Leave a Reply