ശ്രീനാരായണ ഗുരുവിശ്വാസികള്‍ ജുനൈദ് കൈപ്പാണിയെ ആദരിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ശാഖ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു വിശ്വാസികള്‍ ചേര്‍ന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. 171-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുല്‍പ്പള്ളി എസ്.എന്‍ ബാല വിഹാറില്‍ നടന്ന ചടങ്ങിലായിരുന്നു ആദരം.
ശാഖ പ്രസിഡന്റ് പി. എന്‍ ശിവന്‍,ശാഖ സെക്രട്ടറി കെ. ആര്‍ ജയരാജ്, ടി. എസ്. ആര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എം. എസ് നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ,ജീവ കാരുണ്യ രംഗത്തെ നിറസാന്നിധ്യമായ ജനപ്രിയ ജനപ്രതിനിധി ജുനൈദ് കൈപ്പാണി നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലവും മാതൃകാപരവും പ്രശംസനീയവുമാണെന്ന് യോഗം വിലയിരുത്തി.





Leave a Reply