May 7, 2026

ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം സംഘടിപ്പിച്ചു

0
site-psd-169
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം സുല്‍ത്താന്‍ ബത്തേരി മണ്ടോക്കര ഊരില്‍ സംഘടിപ്പിച്ചു. ആത്മഹത്യ പ്രവണതയുള്ളവരെ തിരിച്ചറിയുകയും ശരിയായ ഇടപെടലിലൂടെ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആത്മഹത്യ പ്രതിരോധ ദിനം സംഘടിപ്പിക്കുന്നത്. ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനത്തില്‍ മാറ്റം വരുത്തല്‍’ എന്നതാണ് 2025 ലെ വിഷയം.

ഡോ അരുണ്‍ ബേബി ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു. ട്രൈബല്‍ പ്രൊമോട്ടര്‍ അശ്വതി, ട്രൈബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *