October 26, 2026

ചൂരല്‍മല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി

0
site-psd-194
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രദേശം സന്ദര്‍ശിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അവിടെ എത്തിയത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല മാട്ടറക്കുന്നില്‍ രണ്ടേക്കറോളം കൃഷി നഷ്ടപ്പെട്ട അണ്ണയ്യന്റെ കൃഷിസ്ഥലം പ്രിയങ്ക ഗാന്ധി എം.പി. സന്ദര്‍ശിച്ചു. തുടര്‍ന്ന് മുണ്ടക്കൈ മേഖലയിലും സന്ദര്‍ശനം നടത്തി. ബെയ്ലി പാലം തുറക്കാത്തത് കൊണ്ട് ഉണ്ടാവുന്ന തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രദേശവാസികള്‍ പരാതിപ്പെട്ടു. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ.യും ഒപ്പമുണ്ടായിരുന്നു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *