May 7, 2026

ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ എറണാകുളം പ്രസ് ക്ലബ്ബിന് കിരീടം

0
site-psd-215
By ന്യൂസ് വയനാട് ബ്യൂറോ

 

കൊച്ചി: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ എറണാകുളം പ്രസ് ക്ലബ്ബിന് കിരീടം. ഒരു ലക്ഷം രൂപയും ട്രോഫിയും വയനാട് എസ്.പി തപോഷ് ബസുമതാരിയില്‍ നിന്ന് ടീമംഗങ്ങള്‍ ഏറ്റ് വാങ്ങി. അദാനി പോര്‍ട്ട് സിഇഒ രാഹുല്‍ ഭട്‌കോട്ടി സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ തിരുവനന്തപുരത്തെ, എറണാകുളം തകര്‍ത്തത്.തിരുവനന്തപുരം ഉയര്‍ത്തിയ 86 റണ്‍ വിജയലക്ഷ്യം 4 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീം എറണാകുളം മറികടന്നത്.

എറണാകുളത്തിനായി അഭിലാഷ് 51 റണ്‍സുമായും, രഞ്ജു മത്തായി 32 റണ്‍സുമായും പുറത്താകാതെ നിന്നു.ടൂര്‍ണമെന്റില്‍ ഉടനീളം മിന്നും ഫോമില്‍ കളിച്ച എറണാകുളത്തിന്റെ അഭിലാഷ് ആണ് ടൂര്‍ണമെന്റിന്റെ താരം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *