May 7, 2026

എന്‍എഫ്പിഒ സ്നേഹ സംഗമം 2025; കുടുംബ സംഗമവും ഓണാഘോഷവും നടത്തി

0
site-psd-216
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മറുനാടന്‍ കര്‍ഷക കൂട്ടായ്മയായ നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എന്‍എഫ്പിഒ) വിപുലമായ ഓണാഘോഷവും കുടുംബ സംഗമവും മീനങ്ങാടിയില്‍ സംഘടിപ്പിച്ചു.നവമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ജാനു ഏടത്തിയും കേളപ്പേട്ടനും ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തവും വിനോദപ്രദവുമായ മത്സരങ്ങളില്‍ കര്‍ഷക കുടുംബങ്ങളില്‍ നിന്നും പ്രായഭേദമന്യേ ആളുകള്‍ പങ്കെടുത്തു.ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു.

തൃശ്ശൂരില്‍ നിന്നെത്തിയ പുലികളുടെ പുലികളി,കൈകൊട്ടി കളി, ശിങ്കാരിമേളം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ മാവേലിമന്നന്റെ നേതൃത്വത്തില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത വിളംബര ഘോഷയാത്ര മീനങ്ങാടിക്ക് വേറിട്ട ഒരു അനുഭവമായി.വിവിധ തരം പച്ചക്കറികള്‍ ഉപയോഗിച്ച് രൂപകല്പന ചെയ്ത പൂക്കളം കാണികള്‍ക്ക് ദൃശ്യ വിസ്മയമായി.

വ്യത്യസ്തങ്ങളായകലാകായിക മത്സരങ്ങള്‍, കൊമ്പോട് കൊമ്പു കോര്‍ത്ത വടംവലി മത്സരം, പൂക്കള മത്സരം,
രുചി ഭേദങ്ങളുടെ ഓണസദ്യ,കൂടാതെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും, നൃത്ത നൃത്തങ്ങളും ങ്ങളും അരങ്ങേറി . ആയിരത്തിലധികം കര്‍ഷക കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകകുടംബങ്ങളിലെ പ്രതിഭകളെ ആദരിച്ചു.

മത്സരവിജയികള്‍ക്ക് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍, എന്‍എഫ്പിഒ ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, കണ്‍വീനര്‍ റസാഖ് എസ്എം, ചീഫ് കോഡിനേറ്റര്‍ തോമസ് മിറര്‍, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ത് ആശംസകള്‍ അര്‍പ്പിച്ചു.ചാരിറ്റി ചെയര്‍മാന്‍ ഈ.വി സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ജോസ് കെ.പി, ട്രഷറര്‍ സണ്ണി നീലഗിരി, ബിനീഷ് ഡൊമിനിക്,
NFPO സ്നേഹ സംഗമം 2025 ‘ സഘാടക സമിതി ഭാരവാഹികളായ ഷിബു കാര്യമ്പാടി, ബിജു പൗലോസ് , സിന്റോ ജോര്‍ജ്, സിജോ ബേസില്‍, ഷാജി.കെ.ജെ, ഷൈജു.പി.കെ, സന്തോഷ് വി.എസ് സജി ചക്കൊച്ചന്‍, ഉദയന്‍ കാവ്യശ്രീ തുടങ്ങിയവരും എന്‍എഫ്പിഒ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിഅംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *