വയലില്‍ നടന്നും പാട്ട് കേട്ടും ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി
മാനന്തവാടി: വിശാലമായ നെല്‍വയല്‍ നടന്ന് കണ്ടും നാടന്‍ പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടില്‍ പ്രിയങ്ക ഗാന്ധി എം.പി. രണ്ടര മണിക്കൂറോളം ചിലവഴിച്ചു. അറുപതോളം വിവിധയിനം വിത്തുകള്‍ കണ്ടും കൃഷി രീതികള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രിയങ്ക ഗാന്ധി എം.പി.ക്ക് രാമന് പാട്ട് പാടി നല്കി. രാമന്റെ കയ്യിലുള്ള ഗോത്ര വര്‍ഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.





Leave a Reply