May 25, 2026

ഇന്ത്യാ കോഫി ആപ്പ് രജിസ്‌ട്രേഷന്‍: അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

0
site-psd-286
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :യൂറോപ്യന്‍ യൂണിയന്‍ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കര്‍ഷകര്‍ക്ക് ഇന്ത്യ കോഫി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗകര്യം ഒരുക്കും. ചൊവ്വാഴ്ച വെള്ളമുണ്ടയില്‍ നടക്കുന്ന സൗജന്യ മെഗാ രജിസ്‌ട്രേഷന്‍ ക്യാമ്പയിന് ശേഷം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയായിരിക്കും കാപ്പി കര്‍ഷക രജിസ്‌ട്രേഷന്‍.ആധാര്‍ കാര്‍ഡ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യാ കോഫി മൊബൈല്‍ ആപ്പില്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തുന്ന അക്ഷയ സംരംഭകര്‍ക്ക് കോഫി ബോര്‍ഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷനിലെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി കോഫി ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ എം കറുത്ത മണി ഉദ്ഘാടനം ചെയ്തു. കോഫി ബോര്‍ഡ് ലെയ്‌സണ്‍ ഓഫീസര്‍ മിഥുന്‍ ലാല്‍ ക്ലാസ് എടുത്തു. അക്ഷയ ജില്ലാ കോഡിനേറ്റര്‍ ജിന്‍സി ജോസഫ് അധ്യക്ഷയായിരുന്നു.മൊബൈല്‍ ആപ്പ് വഴിയുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകളും ആയി അക്ഷയ കേന്ദ്രങ്ങള്‍ എത്തിയാണ് ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news