അങ്കണവാടിയിലെ കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ നേരിട്ടത്തി പ്രിയങ്ക ഗാന്ധി എം.പി
ബത്തേരി: അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി എം.പി. കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കലിപ്പാട്ടങ്ങളെ കുറിച്ച് ചോദിച്ചു. ഓരോ കുട്ടികളും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കലിപ്പാട്ടവും കുറിച്ചു വച്ചു. അമ്പലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി എം.പി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപൊലിത്തയെ സന്ദര്‍ശിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധി ബത്തേരി ടൗണിലെ ഒരു കളിപ്പാട്ടക്കടയില്‍ നിര്‍ത്തി.അവിടെ ഓരോ കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തിരഞ്ഞെടുത്ത് അവര്‍ക്കെതിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പോയത്.
കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും ഉല്ലസിച്ചാണ് പ്രിയങ്ക ഗാന്ധി അങ്കണവാടിയില്‍ നിന്ന് പോയത്. പ്രദേശവാസികളായ കുട്ടികള്‍ നാടന്‍ പാട്ടിനൊപ്പവും അവര്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയന്‍, എം.യു. ജോര്‍ജ്ജ്, എം.സി. കൃഷ്ണകുമാര്‍ സി. ജെ. സെബാസ്റ്റ്യന്‍, സി.ഡി.പി.ഒ. ആന്‍ ഡാര്‍ളി തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.





Leave a Reply