May 7, 2026

സി.എ കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം നടത്തി

0
site-psd-299
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ബി.ജെ.പിയുടെ വയനാട് ജില്ലയിലെ തലമുതിര്‍ന്ന നേതാവായിരുന്നു സി.എ കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം ഏച്ചോത്ത് വച്ചു നടത്തി. വയനാട്ടിലെ അടിസ്ഥാനവര്‍ഗ്ഗക്കരായ ആദിവാസി സുമൂദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും അവരുടെ ഉന്നമനത്തിനും വേണ്ടിയും നിരവധിസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജനകീയ നേതാവായിരുന്നു സി. എ കുഞ്ഞിരാമന്‍നായര്‍ എന്ന് അനുസ്മരണ സമ്മേളനവും 17-ാം വാര്‍ഡ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് ബിജെപി വയനാട് ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു.ബി.ജെ പി 17 അം വാര്‍ഡ് പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി.

യോഗത്തില്‍ പാലക്കാട് മേഖല ഉപാദ്ധ്യക്ഷന്‍ പുനത്തില്‍ രാജന്‍, ജില്ലാജനറല്‍ സെക്രട്ടറി വില്‍ഫ്രഡ് ജോസ്, വൈസ് പ്രസിഡണ്ട് കൂവണ വിജയന്‍ സംസ്ഥാന കൗണ്‍സില്‍ മാരായ കെ ജയേന്ദ്രന്‍ ‘ഉണ്ണി ജോസഫ് പനമരം മണ്ഡലം പ്രസിഡന്റ് ജിതിന്‍ ബാനു, ജനറല്‍ സെക്രട്ടറി ശശിമോന്‍, എസ്ഇ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അശോകന്‍ചൂരല്‍മല, സോഷ്യല്‍ മിഡിയ ജില്ലാ കണ്‍വീനര്‍ മനോജ് കുമാര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മോഹന്‍ പനമരം ,എന്‍.കെ രാജീവന്‍ തുടിങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിച്ചു. പുതിയതായി പാര്‍ട്ടിയിലേക്ക് എത്തിച്ചേര്‍ന്നവരെയും ജില്ലാ പ്രസിഡണ്ട് ഷാള്‍ അണിയിച്ചും സ്ഥീകരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *