വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം:ബി.ജെ.പി
കല്‍പ്പറ്റ: സംസ്ഥാനത്ത് കൊണ്ടുവന്ന വനം വന്യജീവി നിയംബോധഗതി ബില്‍ ഇലക്ഷന്‍ തട്ടിപ്പാണെന്നും നേരത്തെ തന്നെ കേന്ദ്രനയത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ് പുതിയ ബില്ലെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.ഇത്രയും കാലം കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണത്തെ ന്യായീകരിച്ച കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍ വയനാട്ടിലെ ജനതയോട് മാപ്പ് പറയാന്‍ തയ്യാറാവണം.വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍, ജനറല്‍ സെക്രട്ടറിമാരായ എം.പി സുകുമാരന്‍, ടി.എം സുബീഷ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രജീഷ് കെ എം ,മനോജ് വിനരേന്ദ്രന്‍ എന്നിവര്‍ പങ്കെടത്തു .
നിയമനിര്‍മാണത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം പിണറായി സര്‍ക്കാര്‍ കളഞ്ഞെതെന്തിനാണെന്ന് ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ബി.ജെ.പി.കര്‍ഷകരെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ബില്ലിലൂടെ ഒന്നും ചെയ്തിട്ടില്ല 1972-ലെ വന്യജീവി നിയമത്തിന്റെ നിലപാടു തന്നെയാണ് പുതിയ ബില്ലിലുമുള്ളത്.വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ, 11 (1) ബി വകുപ്പുകള്‍ പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. കര്‍ഷകരുടെ പരാതികള്‍ മന്ത്രിസഭ 2024-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വന്യജീവി നിയമം നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് എന്താണ് ഗുണമെന്ന് പറയാന്‍ തയ്യാറാകണം. വന്യ ജീവി ആക്രമണങ്ങള്‍ തടയാനും, കാര്‍ഷിക ഭൂമി സംരക്ഷിക്കാനും കാടും നാടും വേര്‍തിരിക്കാന്‍ യാതൊരു നടപടികളും ബില്ലിലില്ല.കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് 45 പേര്‍ വന്യജീവി അക്രമണം മൂലം മരണപ്പെട്ടിട്ടുണ്ട്. നൂറു കണക്കിന് ആളുകള്‍ക്ക് പരിക്ക്പറ്റിയിട്ടുണ്ട് ഇതിനെല്ലാം ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണ്. ആഗോള അയ്യപ്പ സംഗമം നടത്തി വിശ്വാസികളുടെ വോട്ട് തട്ടാന്‍ നോക്കുന്നത് പോലെ വന്യ ജീവി നിയമം ഭേദഗതി ചെയ്തു എന്ന് പറഞ്ഞ് മലയോര കര്‍ഷകരുടെ വോട്ട് തട്ടാനുള്ള ഗൂഢശ്രമം മാത്രമാണ് ബില്ലിന് പിന്നില്‍.





Leave a Reply