May 27, 2026

കേരള ഭാഗ്യക്കുറിയെ തകര്‍ക്കരുത്: ലോട്ടറി തൊഴിലാളികള്‍ പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി

0
site-psd-328
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. 40 % മാ യി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി.മാര്‍ച്ച് ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ പി.ആര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഷിബു പോള്‍ അധ്യക്ഷനായി. ടി.എസ് സുരേഷ് ,ഭുവനചന്ദ്രന്‍, വി ജെ. ഷിജു, ബിജു, നിര്‍മ്മല വിജയന്‍,എസ്.പി. രാജവര്‍മ്മ, മനോജ് അമ്പാടി, സി.എം. നിഷാ ദ്, ജിനീഷ് , സനില്‍ കുമാര്‍, എം.കെ. ശ്രീധരന്‍, റ്റി.ജയരാജ്, റ്റി. എസ്. രാജ ,സന്തോഷ് കുമാര്‍ പി. നാരായണദാസ് എന്നിവര്‍ സംസാരിച്ചു.

നിലവില്‍ ലോട്ടറിക്ക് ജി.എസ്.ടി. 28 ശതമാനമാണ്. അത് 40 ശതമാനമായി വര്‍ധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ തകര്‍ക്കും. തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികള്‍. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ഉപജീവനം നടത്തുന്നു. ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയില്‍ 40 ശതമാനമായി ഉയര്‍ത്തുകയും ചെയ്യുന്നത് അനീതിയാണ്. ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കി വരുന്ന പെന്‍ഷന്‍, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വര്‍ദ്ധന പ്രതികൂലമായി ബാധിക്കും. ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 6 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങള്‍ ഈ സൗജന്യചികിത്സാപദ്ധതിയില്‍ ഗുണഭോക്താക്കളാണ്. എല്ലാ നിയമവ്യവസ്ഥയും പാലിച്ച് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണ് കേരള ഭാഗ്യക്കുറി. 2017ല്‍ ജി.എസ്.ടി. ആരംഭിച്ചത് മുതല്‍ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ല്‍ അത് 28 ശതമാനമാക്കി വര്‍ദ്ധിച്ചു. ഇപ്പോഴാവട്ടെ, 40 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്. ഫലത്തില്‍ 350 ശതമാനത്തിന്റെ വര്‍ദ്ധനവ്. മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വര്‍ദ്ധനവില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *