May 6, 2026

യു.ഡി.എഫ്. വികസന സദസ്സ് 29 -ന് കല്‍പ്പറ്റയില്‍

0
site-psd-359
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:സംസ്ഥാന യു.ഡി.എഫ്. ഏകോപന സമിതിയുടെ തീരുമാന പ്രകാരം ആഗോള അയ്യപ്പ സംഗമം, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസന സദസ്സ് എന്നീ വിഷയങ്ങളില്‍ യു.ഡി.എഫ്. നിലപാട് വിശദീകരിക്കുന്ന പ്രചാരണ യോഗങ്ങള്‍ക്ക് മുന്നോടിയായി സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലയിലെ യു.ഡി.എഫിന്റെ വിപുലമായ ഒരു കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ചന്ദ്രഗിരി ആഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ 23 -നകം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റികളും, 25 ന് മുമ്പായി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റികളും അടിയന്തിരമായി ചേരുവാനും ഡി.സി.സി.യില്‍ വെച്ച് ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.

കണ്‍വെന്‍ഷനില്‍ ജില്ലയിലെ യു.ഡി.എഫ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിയോജക മണ്ഡലം, പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ സഹകരണ സംഘങ്ങളിലെ ഡയറക്ടര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

പ്രസ്തുത പരിപാടിയില്‍ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ്,എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ:അടൂര്‍ പ്രകാശ് എം. പി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.ല്‍.എ. ഉള്‍പ്പെടെ യു.ഡി.എഫിന്റെ വിവിധ സംസ്ഥാന കക്ഷി നേതാക്കള്‍ പങ്കെടുക്കുന്നതാണ്. യു.ഡി.എഫ് ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ എക്‌സ്.എം.ല്‍.എ. ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, സി.പി. വര്‍ഗ്ഗീസ്, റസാഖ് കല്‍പ്പറ്റ, പടയാണ് മുഹമ്മദ്, കെ.വി. പോക്കര്‍ ഹാജി, ബൈജു ഐസക്, കെ.ജി. റോബര്‍ട്ട്, ടി.ജെ. ഐസക്, ഡി.പി. രാജശേഖരന്‍, അബ്ദുല്ല മടക്കര, ടി. ഹംസ, എം.എ. ജോസഫ്, എം.എ. അസൈനാര്‍, ജോസ് കളപ്പുരക്കല്‍, ഹാരീസ് കണിയാന്‍, മനോജ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *