May 6, 2026

ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ ഫുള്‍ മാര്‍ക്ക് നേടി കല്‍പ്പറ്റ ഗവ.ഐടിഐ

0
site-psd-368
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ ഉജ്വല പ്രകടനവുമായി കെഎംഎം ഗവ.ഐടിഐ. സ്ഥാപനത്തില്‍നിന്നു 419 പേര്‍ പരീക്ഷ എഴുതിയതില്‍ 395 പേര്‍(95 ശതമാനം)വിജയിച്ചു. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍നിന്നുള്ള എം.കെ. ഫര്‍ഹാന ഫാത്തിമയും ഷഹാന ഷെറിനും ഫുള്‍ മാര്‍ക്ക്(600ല്‍ 600)നേടി. മെക്കാനിക് ഡീസല്‍ ട്രേഡില്‍നിന്നുള്ള വിദ്യാര്‍ഥി 600ല്‍ 598 മാര്‍ക്ക് കരസ്ഥമാക്കി സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി.

ദേശവ്യാപകമായി 38 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കിരുന്നത്. കെഎംഎം ഗവ.ഐടിഐ തുടര്‍ച്ചയായി 100 ശതമാനം പ്ലേസ്മെന്റ് റെക്കോര്‍ഡ് നിലനിര്‍ത്തുന്ന സ്ഥാപനമാണെന്ന് പ്രിന്‍സിപ്പല്‍ എസ്.എന്‍. ശ്രീജ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *