ജില്ല അണ്ടര്‍- 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 21 ന്
കല്‍പ്പറ്റ:കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജില്ല 19 (ഓപ്പണ്‍ & ഗേള്‍സ്) ചെസ്സ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 21 ന് രാവിലെ 9 ന് ജി.എച്ച് എസ്.എസ് മീനങ്ങാടിയില്‍ നടക്കും.2006 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച വയനാട് ജില്ലാ നിവാസികള്‍ക്ക് പങ്കെടുക്കാം.ഓപ്പണ്‍, ഗേള്‍സ് വിഭാഗങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്നവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് ജില്ലയില്‍ നിന്ന് യോഗ്യത നേടും.250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഓണ്‍ലൈനായി 20 ന് വൈകിട്ട് 6 ന് മുന്‍പ് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം.
രജിസ്‌ട്രേഷന്‍ ലിങ്ക് : ?? https://activepass.app/dl/event/1023/23354
OR
https://forms.gle/Em9Jg9cpMASsU8aKA
വിവരങ്ങള്‍ക്ക് ഫോണ്‍ :
രമേഷ് R-9744056901, വിനീഷ് PS-9446350145
സന്തോഷ് VR –
9605020305.





Leave a Reply