May 27, 2026

വയനാട്ടില്‍ തരംഗമായി രമേശ് ചെന്നിത്തലയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ്

0
site-psd-386
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: നഗരമൊരു ജനസാഗരമായി. ലഹരിക്കെതിരെ പൊരുതാന്‍ ജനത ഒന്നിച്ചു കൈകോര്‍ത്തു. രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് പൊതുജനപങ്കാളിത്തം കൊണ്ട് ആവേശഭരിതമായി. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാസാംസ്‌കാരിക പ്രമുഖര്‍, കലാകാരന്മാര്‍ ചെറുപ്പക്കാര്‍ തുടങ്ങി നാനാതുറകളിലുള്ള ജനസമൂഹം ഒരൊറ്റ മുദ്രാവാക്യമായി ഒത്തുചേര്‍ന്നു. ലഹരിക്കെതിരെ സമരകാഹളമായി.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പത്താമത് വാക്കത്തോണാണ് വയനാട്ടില്‍ നടന്നത്. കോഴിക്കോട് ആരംഭിച്ച ഈ പരിപാടി തിരുവനന്തപുരം കൊല്ലം, ആലപ്പുഴ പത്തനംതിട്ട, കാസര്‍കോട് മലപ്പുറം തൃശൂര്‍, കണ്ണൂര്‍ എന്നി ജില്ലകള്‍ പിന്നിട്ടശേഷമാണ് വയനാട്ടിലെത്തിയത്.

അഡ്വ. ടി സിദ്ധിഖ് എം എല്‍ എ., ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, സജീവ് ജോസഫ് എം എല്‍ എ, പത്മശ്രീ ചെ
റുവയല്‍ രാമന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, രാഷ്ട്രീയ കാര്യ സമിതി അംഗം പി കെ ജയലക്ഷ്മി, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍, കെ എല്‍ പൗലോസ്, കെ ഇ വിനയന്‍, പി പി ആലി,അഡ്വ. ടി ജെ ഐസക്, ഡി പി രാജശേഖരന്‍, സംഷാദ് മരക്കാര്‍, എന്‍ കെ വര്‍ഗീസ്, സി അബ്ദുള്‍ അഷ്‌റഫ്, എം എ ജേ
സഫ്, എ എം നിശാന്ത്, റസാഖ് കല്‍പ്പറ്റ, സുജന സിസ്റ്റര്‍, കെ വി പോക്കര്‍ ഹാജി, പോള്‍സണ്‍ കൂവക്കല്‍, ബി സുരേഷ് ബാബു ഇ എ ശങ്കരന്‍, ഡോക്ടര്‍ വത്സലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കണ്ണൂരില്‍ രാവിലെ നടന്ന ആവേശകരമായ വാക്കത്തോണിനു ശേഷം രമേശ് ചെന്നിത്തല നേരേ വയനാട്ടിലേക്ക് എത്തുകയായിരുന്നു. ഒരേ ദിവസം തന്നെ രണ്ടു ജില്ലകളില്‍ ഈ പരിപാടി നടക്കുന്ന ആദ്യത്തെ സംഭവം കൂടിയായി ഇത്.ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഒരു ജനതയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജാഥ ഫ്ളാഗ് ഓഫ് ചെയ്ത കെ.പിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ എടുത്തു പറഞ്ഞു. ലഹരി കേരളത്തിന്റെ പുതുതലമുറയെ തകര്‍ക്കുകയാണ്. നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപ്പാടെ പരാജയപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ ലഹരിയെ നിയന്ത്രിക്കാന്‍ ജനം രംഗത്തിറങ്ങാതെ വഴിയില്ല. പൊതു ജനപ്രതിരോധം കൊണ്ടു മാത്രമേ ഇത് നിയന്ത്രക്കാനാവൂ. – സണ്ണി ജോസഫ് പറഞ്ഞു.

ഓരോ വീടുകളില്‍ നിന്നും ലഹരിക്കെതിരെ പ്രതിരോധം ആരംഭിക്കേണ്ടതുണ്ടെന്നു ജാഥ നയിച്ച രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ നയിക്കേണ്ട അടുത്ത തലമുറ ഈയാംപാറ്റകളെ പോലെ ലഹരിയില്‍ വീണു നശിക്കുകയാണ്. അവരുടെ സര്‍ഗശേഷികള്‍ അകാലത്തില്‍ ഇല്ലാതാകുന്നു. വീടുകള്‍ കൊലക്കളങ്ങളായി മാറുന്നു. ഓരോ കുട്ടിയുടെയും സ്‌കൂള്‍ ബാഗ് എല്ലാ ദിവസവും പരിശോധിക്കേണ്ട ഗതികേടിലാണ് മാതാപിതാക്കള്‍. ആരാണ് ഇരകളാണ് എന്നാര്‍ക്കും മനസിലാകുന്നില്ല. കുട്ടികള്‍ ഇരകള്‍ മാത്രമല്ല, ലഹരിവാഹകരുമാകുന്നു. സ്‌കൂളുകള്‍ക്കു പോലും മോചനമില്ലാത്ത അവസ്ഥയാണ്. യുദ്ധസമാനമായ അന്തരീക്ഷമാണ് കേരളത്തില്‍. കേരളം ഒരു കൊളംബിയ ആകാന്‍ നമ്മള്‍ അനുവദിക്കില്ല – രമേശ് ചെന്നിത്തല പറഞ്ഞു. കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓപീസിനു മുന്നില്‍ നിന്ന് ആരംഭിച്ച് ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ സമാപിച്ച ജാഥയ്ക്കൊടുവില്‍ രമേശ് ചെന്നിത്തല ജാഥാംഗങ്ങള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷന്‍ ആയിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *