വാഹനാപകടം: പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മരിച്ചു
മൂലങ്കാവ് :ബത്തേരി കരിവള്ളിക്കുന്ന് കിളയില്‍ ബാലകൃഷ്ണന്‍ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ബൈക്കില്‍ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്‌കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. സ്‌കൂട്ടി യാത്രക്കാരായ രണ്ട് പേര്‍ക്കും പരിക്കേറ്റു. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Leave a Reply