May 27, 2026

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പാട്ട കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ പട്ടിക വിഭാഗങ്ങള്‍ക്കും ഭൂരഹിതര്‍ക്കും പതിച്ചു നല്‍കും: രമേശ് ചെന്നിത്തല

0
site-psd-394
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുത്തക കമ്പനികളുടെ പാട്ട കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടിക വിഭാഗങ്ങള്‍ക്കും മറ്റുള്ള ഭൂ രഹിതര്‍ക്കും ഉറപ്പായും പതിച്ചു നല്‍കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഭാരതീയ ദളിത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ശക്തിചിന്തന്‍ വടക്കന്‍ മേഖല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാര്‍ക്ക് മന്ത്രി പ്രാതിനിത്യം കൊടുക്കാത്ത ആദ്യത്തെ സര്‍ക്കാര്‍ ആണ് പിണറായി സര്‍ക്കാരെന്ന് അദ്ദേഹം ആരോപിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ കെ ശശി അധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, മുന്‍മന്ത്രി സി കെ ജയലക്ഷ്മി, വി പി സജീന്ദ്രന്‍ മുന്‍ എംഎല്‍എ, കെ സി പൗലോസ്, അജിത് മാട്ടൂല്‍, ഇ എസ് ബൈജു, കെ വി ശശികുമാര്‍, വി കെശശിഎന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാനത്ത് പാട്ടക്കാലാവതി കഴിഞ്ഞ എത്ര ഹെക്ടര്‍ ഭൂമി ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ല, പതിനായിരക്കണക്കിന് ഭൂരഹിതരും ഭവനരഹിതരും ഉള്ള സംസ്ഥാനത്ത് അളവറ്റ ഭൂമി ആര്‍ക്കും പ്രയോജനം ഇല്ലാതെ തരിശായി കിടക്കുന്നു. കേരളത്തില്‍ ഇനിയും ഭവനം ഇല്ലാത്തവരില്‍ അധികംപേരും പട്ടിക വിഭാഗങ്ങളാണ് . പാട്ട കാലാവധി കഴിഞ്ഞിട്ടും ചില എസ്റ്റേറ്റ് ഉടമകള്‍ ഇപ്പോഴും സര്‍ക്കാരിലേക്ക് മടങ്ങി പോകേണ്ട ഭൂമി കൈവശം വെച്ച് ആദായം എടുത്തു വരുന്നു ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ്. മുത്തങ്ങയിലെ ദര്‍ഭാഗ്യകരമായ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 വര്‍ഷം തികയാറായിട്ടും ഒരു തുണ്ട് ഭൂമി പോലും ആദിവാസികള്‍ക്കോ പട്ടികജാതിക്കാര്‍ക്കോ പതിച്ചു നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *