May 27, 2026

നാളത്തെ പഞ്ചായത്ത് വികസന പത്രിക തയ്യാറാക്കല്‍ ശില്പശാല നടത്തി

0
site-psd-429
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന തലത്തില്‍ നടത്തുന്ന നാളത്തെ പഞ്ചായത്ത് ജനകീയവികസന പത്രിക തയ്യാറാക്കല്‍ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ വികസന പത്രിക തയ്യാറാക്കല്‍ ശില്പശാല മീനങ്ങാടി സ്റ്റെര്‍ക്ക് ഹാളില്‍ നടത്തി. വൈത്തിരി, മുട്ടില്‍, മീനങ്ങാടി , പുല്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും ആണ് ജനകീയ വികസന പത്രിക തയ്യാറാക്കുന്നത്. ഇവിടങ്ങളില്‍ ഒക്ടോബര്‍ 2 ന് വികസന ജനസഭ നടത്തും.വികസന പത്രിക എങ്ങനെ തയ്യാറാക്കാം എന്ന വിഷയം പരിഷത്ത്ജില്ല വികസനവിദഗ്ധസമിതി കണ്‍വീനര്‍ പ്രൊഫ.കെ.ബാലഗോപാലന്‍ വിശദീകരിച്ചു.

കൃഷി മണ്ണു ജല സംരക്ഷണം, അടിസ്ഥാന വികസനം – പാര്‍പ്പിടം – ഊര്‍ജം, ലിംഗനീതി, ഭിന്നശേഷി – വയോജന വികസനം, ദുരന്ത നിവാരണം-കാലാവസ്ഥ വ്യതിയാനം – ജൈവ വൈവിധ്യ സംരക്ഷണം, വിദ്യാഭ്യാസം -സംസ്‌ക്കാരം – കലാകായികം, തുടങ്ങിയ വിഷയങ്ങളില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഇ.വി. വിനോദന്‍ , സിറിയക്ക് സെബാസ്റ്റ്യന്‍, കെ.എസ്. പ്രഭാകുമാരി , എം.കെ. സുന്ദര്‍ലാല്‍ , പി.എം.ബാലകൃഷ്ണന്‍ , കെ.ജെ.യോഹന്നാന്‍, പി.അനില്‍കുമാര്‍ ,പി.യു. മര്‍ക്കോസ്, എ.കെ.ഷിബു, ടി.ആര്‍ .സുമ എന്നിവര്‍ അവതരിപ്പിച്ചു. പരിഷത്ത് വയനാട് ജില്ല പ്രസിഡന്റ് പി.അനില്‍കുമാര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വികസന ഉപസമിതി കണ്‍വീനര്‍ എം.എം. ടോമി സ്വാഗതവും പി.കെ രാജപ്പന്‍ റിസോഴ് സ്‌പേഴ്‌സണ്‍ നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *