May 6, 2026

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസികളോടുള്ള കേരള സംസ്ഥാനത്തിന്റെ കരുതല്‍; കേരള പ്രവാസി സംഘം

0
site-psd-456
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കിയ നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സര്‍ക്കാര്‍ നല്‍കുന്ന കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി. പ്രവാസ ലോകത്ത് ജോലിചെയ്യുന്ന ഓരോ വ്യക്തിക്കും വലിയ സുരക്ഷാ കവചം ഒരുക്കുന്നതിന് ഈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കഴിയും. വളരെ കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു എന്നത് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.

അടിയന്തര സാഹചര്യങ്ങളിലും രോഗങ്ങള്‍ പിടിപെടുമ്പോഴും സാമ്പത്തികമായി ഒരുപാട് ആശങ്കകള്‍ നേരിടുന്നവരാണ് പ്രവാസികള്‍. അത്തരം ഒരു സാഹചര്യത്തില്‍ നോര്‍ക്ക കെയര്‍ പോലുള്ള ഒരു പദ്ധതി പ്രവാസികളുടെ ആശങ്കകള്‍ക്ക് വലിയ ആശ്വാസം നല്‍കും. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഉള്ള തിരിച്ചറിവാണ് ഇത്തരം പദ്ധതികളിലൂടെ വെളിവാകുന്നത്.

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. സരുണ്‍ മാണി, പി ടി മന്‍സൂര്‍, കെ ടി അലി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *