റവന്യൂ ജില്ല കായികമേള 13, 14, 15 തീയതികളില്‍, സംഘാടക സമിതി രൂപീകരിച്ചു
കാവുംമന്ദം: വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേള ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ കല്‍പ്പറ്റ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.ജി. ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. എ. ശശീന്ദ്ര വ്യാസ് മേള വിശദീകരിച്ചു.
ഡപ്യൂട്ടി കലക്ടര്‍ ഗീത മുഖ്യാതിഥിയായി. ഈ വര്‍ഷത്തെ മേളക്ക് ആതിഥേയത്വം വഹിക്കുന്നത് തരിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളാണ്. ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയന് തോട്ടുങ്കല്‍,സൂന നവീന്‍, ബീന റോബിന്സന്, വത്സല നളിനാക്ഷന്, എ.ഇ.ഒ. ടി.ബാബു, പ്രിന്‍സിപ്പല്‍ എം. രാധിക, ഹെഡ്മിസ്ട്രസ് ഉഷകുനിയില്‍, ഡയറ്റ് ലക്ചറര്‍ ഡോ.മനോജ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.എ. ജിജിന്, പ്രിന്‍സിപ്പല്‍ ഫോറം സെക്രട്ടറി തോമസ് മാസ്റ്റര്‍, അരുണ്‍ ടി. ജോസ്, ജെറില്‍ സെബാസ്റ്റ്യന്‍, വി.മുസ്തഫ, മറിയം മഹ്മൂദ്, കെ.വി.രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികള്‍ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ (ചെയര്മാന്), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി (വര്‍ക്കിംഗ് ചെയര്മാന്), വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് (ജനറല്‍ കണ്‍വീനര്‍),
സി.വി. മന്മോഹന്
ഡി.ഇ. ഒ ( ട്രഷറര്‍)




Leave a Reply