എന്‍എബിഎച്ച് സര്ട്ടിഫിക്കേഷന് നേടിയ 14 ആയുഷ് സ്ഥാപനങ്ങളെ അനുമോദിച്ചു
കല്‍പ്പറ്റ:ആയുഷ് സ്ഥാപനങ്ങള്‍ വഴി നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ രംഗത്ത് ഏര്‍പ്പെടുത്തിയ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേ ഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) സര്ട്ടിഫിക്കേഷന് നേടിയ ജില്ലയിലെ 14 ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങളെ അനുമോദിച്ചു.കളക്ടറേറ്റിലെ എപിജെ അബ്ദുല്‍ കലാം ഹാളില്‍ ചേര്‍ന്ന അനുമോദന യോഗം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിലെ ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ നിലവില്‍ ശാക്തീകരിക്കപ്പെട്ട നിലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കുറെ കാലമായുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണിത്. ഇപ്പോള്‍ ജില്ലയിലെ ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ക്ക് മുമ്പില്‍ രോഗികളുടെ വരി കാണാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മികവിനുള്ള അംഗീകാരമാണ് എന്‍എബിഎച്ച് സര്‍ട്ടിഫിക്കറ്റ്. അംഗീകാരം നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മീനങ്ങാടി, പുതുശ്ശേരി, തരിയോട്, മൂപ്പൈനാട്, അമ്പലവയല്‍, വെങ്ങപ്പള്ളി, കല്ലൂര്‍, കോട്ടത്തറ എന്നിവിടങ്ങളിലുള്ള ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറികളും വാളേരി, വെള്ളമുണ്ട, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മുള്ളന്‍കൊല്ലി, കോട്ടത്തറ എന്നിവിടങ്ങളിലുള്ള ഗവണ്മെന്റ്
ഹോമിയോ ഡിസ്പെന്‍സറികളുമാണ് എന്‍എബിഎച്ച് സര്ട്ടിഫിക്കേഷന് നേടിയത്.പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു എസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനോയ് എ പി, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുമേഷ് പി, ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. രേഖ സി എന്‍,
നെന്മേനി ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജി രഞ്ജിത്ത്, അമ്പലവയല്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ സിഎച്ച്ഒ ഡോ. നിഖില ചന്ദ്രന്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരിത ജയരാജ് എന്നിവര്‍ സംബന്ധിച്ചു.




Leave a Reply