May 6, 2026

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനകീയ ബാങ്കായി നിലനിര്‍ത്തണം: എസ്. ബി. ടി. ആര്‍. എ

0
site-psd-497
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ജനകീയ ബാങ്കായി നിലനിര്‍ത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷന്‍ വയനാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേറ്റ് ബാങ്കുകളില്‍ നല്‍കിവന്നിരുന്ന പല ആനുകൂല്യങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെ നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളത്തിനോടപ്പം എസ് ബി ടി യുടെ 80 മത് സ്ഥാപക ദിനം ആചരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡണ്ട് കെ. എസ്. കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എസ് ബി ടി യുടെ മുന്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗവും എസ് ബി ടി ആര്‍ എ യുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.ടി. കോശി മുഖ്യാതിഥി ആയിരുന്നു . എസ് ബി ടി ആര്‍ എ യുടെ സെക്രട്ടറി കെ. പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്. ബി. ടി. ആര്‍. എ കോര്‍ഡിനേറ്റര്‍ പ്രേംകുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി ബി. കെ . പ്രദീപ് ,എന്‍. കെ. സുരേന്ദ്രന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പെന്‍ഷന്‍ പരിഷ്‌കരണം ഉടനെ നടപ്പിലാക്കുക, സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ പെന്‍ഷന്‍കാര്‍ക്കും നല്‍കുക, കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്റ് ഫണ്ട് കണ്‍ഫര്‍മേഷന്‍ തീയതി മുതല്‍ എസ് ബി ഐ പെന്‍ഷന്‍കാരെ പോലെ എസ് ബി ടി കാര്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് പേരെ ആദരിച്ചു.
കെ. പ്രേമചന്ദ്രന്‍ സെക്രട്ടറി.9447014165

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *