എല്‍സ്റ്റണിലെ നിര്‍മാണ പ്രവൃത്തി വിലയിരുത്തി മന്ത്രി ഒ ആര് കേളു
കല്‍പ്പറ്റ: വീട് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന എല്‍സ്റ്റണിലെ ടൗണ്‍ഷിപ്പ് പദ്ധതി പ്രദേശം സന്ദര്‍ശിച്ച പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു സ്ഥിതിഗതികള്‍ വിലയിരുത്തി. സോണ്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഇടങ്ങളിലെ പ്രവൃത്തികളാണ് ബുധനാഴ്ച്ച മന്ത്രി സന്ദര്‍ശിച്ചത്. കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്നു പ്രവൃത്തി വേഗം കൂട്ടണമെന്ന് മന്ത്രി നിര്‍ദേശം നല്കി. ഓരോ വിഭാഗം പ്രവൃത്തിയും ഓരോ ടീമിനെ ഏല്‍പ്പിച്ചു വേഗം കൈവരിക്കണം. 450 ഓളം തൊഴിലാളികളാണ് ദിനേന ടൗണ്‍ഷിപ്പില്‍ പ്രവൃത്തി ചെയ്യുന്നത്.
ഇതുവരെ 135 വീടുകളുടെ തറ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി. 17 വീടുകളുടെ പ്ലിന്ത് ബീം പൂര്‍ത്തിയായി. ഏഴ് വീടുകളുടെ വാര്‍പ്പും കഴിഞ്ഞു. തുലാമഴയ്ക്ക് മുമ്പ് പരമാവധി വീടുകളുടെ തറ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കലാണ് ലക്ഷ്യം.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി, കിഫ്ബി, കിഫ്കോണ്‍ ജീവനക്കാരുമായി മന്ത്രി ചര്‍ച്ച നടത്തി.





Leave a Reply