May 6, 2026

മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രം ബാങ്കേഴ്സ് മീറ്റ് നടത്തി

0
site-psd-505
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സംരംഭകര്‍ക്ക് ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം പകരാനും ബാങ്കും സംരംഭകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും ലക്ഷ്യമിട്ട് മാനന്തവാടി താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടന്ന താലൂക്ക്തല ബാങ്കേഴ്സ് മീറ്റ് നഗരസഭ ചെയര്‍പേഴ്‌സണ്‍സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി വി ജോര്‍ജ് അധ്യക്ഷനായി.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എ ജിഷ, മാനന്തവാടി ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി കെ റഹീമുദ്ധീന്‍, ലീഡ് ബാങ്ക് മാനേജര്‍ ടി എം മുരളീധരന്‍, പനമരം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സി നൗഷാദ്, വിവിധ ബാങ്ക് മാനേജര്‍മാര്‍, ജീവനക്കാര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക ബാങ്ക് പദ്ധതിയായ റൈസിംഗ് ആന്‍ഡ് ആക്സലേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് (റാമ്പ്) പദ്ധതിയുടെ ഭാഗമായാണ് ബാങ്കേഴ്സ് മീറ്റ് നടത്തിയത്.

സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പ ലഭ്യത വര്‍ദ്ധിപ്പിക്കുക, ബാങ്കിങ്ങില്‍ എംഎസ്എംഇകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. നിലവില്‍ ഉദ്യം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളും പുതിയ സംരംഭങ്ങള്‍ക്കുള്ള ഉദ്യം, കെ-സ്വിഫ്റ്റ്രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *