കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്ക്കൂള് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം
മാനന്തവാടി:കല്ലോടിയിലെ കുടിയേറ്റ ജനതയുടെ അഭിലാഷ സാക്ഷാത്ക്കാരമായ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാവുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 2 മണിക്ക് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.സ്ക്കൂള് മാനേജര്‍ ഫാ: സജി കോട്ടായില്‍, പ്രധാനധ്യാപകന് പി എ ഷാജു, പി ടി എ പ്രസി: സി ജെ ഷിജോ, സീനിയര്‍ അസി: ബിന്ദു ചെറിയാന്,കെ ബോബിന് ബോസ്, നജീബ് മണ്ണാര് എന്നിവര്‍ സംബന്ധിച്ചു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംബന്ധിക്കും.സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലാ തലത്തില്‍ ചെസ്സ്, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു, ഒക്ടോബര്‍ ആദ്യവാരത്തില്‍ രക്തദാന ക്യാമ്പ്, ജില്ലാ തല മഡ് ഫുട്ബോള്‍ മത്സരം, മെഗാ തിരുവാതിര, ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന വിവിധ കലാ സാഹിത്യ മത്സരങ്ങള്‍, പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമങ്ങള്‍ തുടങ്ങി 50 ഇന പരിപാടികള്‍ ജൂബിലിയോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്.





Leave a Reply