May 6, 2026

ജീവിതോത്സവം; ബത്തേരി ക്ലസ്റ്റര്‍തല ഉദ്ഘാടനം

0
site-psd-518
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത, ഡിജിറ്റല്‍ അഡിക്ഷന്‍, അക്രമവാസന എന്നിവ ഒഴിവാക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജീവിതോത്സവം പരിപാടിയുടെ ബത്തേരി ക്ലസ്റ്റര്‍തല ഉദ്ഘാടനം മൂലങ്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ ജോയ് നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി തുടര്‍ച്ചയായ 21 ദിവസം വിദ്യാര്‍തികള്‍ക്കായി ചലഞ്ചുകളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഓക്ടോബര്‍ 14ന് കാര്‍ണിവലോട് കൂടിയാണ് പരിപാടിയുടെ സമാപനം.പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ സലിം വി.പി പദ്ധതിവിശദീകരണം നടത്തി. വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ പ്രഷിബ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പിടിഎ പ്രസിഡന്റ് എന്‍ ബാബു, ഹെഡ്മാസ്റ്റര്‍ എം.സി അശോകന്‍, എംപിടിഎ പ്രസിഡന്റ് നിഷ, ക്ലസ്റ്റര്‍ കണ്‍വീനര്‍ എം.കെ രാജേന്ദ്രന്‍, ടി.കെ ശ്രീജിത്ത്, കൃഷ്ണപ്രിയ, എന്‍.എസ്.എസ് ലീഡര്‍ സി.എ അംന, ഗൗരി നന്ദന, ജോയല്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *