May 6, 2026

പത്മപ്രഭാപുരസ്‌കാരം സമര്‍പ്പണം 27-ന്,ആലങ്കോട് ലീലാകൃഷ്ണന് വി. മധുസൂദനന്‍ നായര്‍ സമ്മാനിക്കും

0
site-psd-531
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിക്കും. കല്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ വൈകീട്ട് 3.30-ന് നടക്കുന്ന പരിപാടിയില്‍ കവി വി. മധുസൂദനന്‍ നായര്‍ പുരസ്‌കാരം കൈമാറും.പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനാകും. മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ പുരസ്‌കാരജേതാവിനെ പൊന്നാടയണിയിക്കും. സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തും.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, എഴുത്തുകാരായ കെ.വി. സജയ്, ഷീജ വക്കം, ഹാരിസ് നെന്മേനി എന്നിവര്‍ സംസാരിക്കും.
ആലങ്കോട് ലീലാകൃഷ്ണന്റെ ‘നാട്ടുവഴികള്‍ നാട്ടഴകുകള്‍’ എന്ന പുസ്തകം വി. മധുസൂദനന്‍ നായര്‍
ഷീജാ വക്കത്തിന് നല്‍കി പ്രകാശനം ചെയ്യും.
പി. മധുസൂദനന്‍ നായര്‍ അധ്യക്ഷനും നിരൂപകന്‍ സുനില്‍ പി. ഇളയിടം, നോവലിസ്റ്റ് ആര്‍. രാജശ്രീ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയസമിതിയാണ് ലീലാകൃഷ്ണനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു പതിച്ച ശില്പവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്‌കാരം. ആധുനിക വയനാടിന്റെ ശില്പി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകന്‍ എം.പി. വീരേന്ദ്രകുമാര്‍ ഏര്‍പ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. 1996 മുതല്‍ തുടര്‍ച്ചയായി ഇത് നല്‍കി വരുന്നുണ്ട്.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. ബാബു പ്രസന്നകുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.കെ. സത്താര്‍, ട്രഷറര്‍ കെ.കെ. ഹംസ, ടി.വി. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *