എടവകയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തി ഉദ്ഘാടനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: എല്‍ഡിഎഫ്
എടവക: എടവകയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തി ഉദ്ഘാടനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് എല്‍ഡിഎഫ്. ഈ ഭരണസമിതിയുടെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടേക്ക് എ ബ്രേക്ക് പദ്ധതി,രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയുടെയും കെട്ടുകാര്യസ്ഥതയുടെയും,ഗ്രൂപ്പ് വഴക്കിന്റെയും പേരില്‍ നാളിതുവരെ ആരംഭിക്കാതെ ഇരുന്നിട്ട് ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പ്രവര്‍ത്തി ഉദ്ഘാടനം നടത്തി വാര്‍ത്ത സൃഷ്ടിക്കുന്നതിലെ രാഷ്ട്രീയ പാപ്പരത്തം തിരിച്ചറിയണമെന്ന് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
എം പി വത്സന്, കെ ഷറഫുന്നീസ, മിനി തുളസീധരന്സി എം സന്തോഷ്, എം കെ ബാബുരാജ്, ലിസി ജോണ്‍, സുമിത്ര ബാബു, ലതാവിജയന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply