May 27, 2026

ഗാസയുടെ പേരുകള്‍ ‘ക്യാമ്പയ്ന്‍ ഒക്ടോബര്‍ 15 ന് കല്‍പ്പറ്റയില്‍

0
site-psd-571
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ഗാസയിലെ കൊല്ലപ്പെട്ട കുട്ടികളെയും, ഗാസ ജനതയേയും ഓര്‍ത്തു സംസ്ഥാനമൊട്ടാകെ ചിന്താരവി ഫൗണ്ടേഷനും, വിവിധ സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ”ഗാസയുടെ പേരുകള്‍” പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കല്‍പറ്റ ഗ്രാന്മ ലൈബ്രറിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി. കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു. പി. കെ. ബാബുരാജ് അധ്യക്ഷനായി.ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മലയാള ഐക്യവേദി, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന് കല്‍പറ്റ ടൗണില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ വായിച്ചു കൊണ്ടുള്ള ”ഗാസയുടെ പേരുകള്‍” പരിപാടി സംഘടിപ്പിക്കും.

സംഘാടക സമിതിയുടെ രക്ഷാധികാരി കളായി ഒ. കെ. ജോണി, വിജയന്‍ ചെറുകര, പി. കെ. സത്താര്‍, പി. കെ. സുധീര്‍ എന്നിവരെയും ചെയര്‍മാനായി സി. കെ. ശിവരാമന്‍, വൈസ് ചെയര്‍മാന്‍മാരായി എം. ദേവകുമാര്‍, സി. കെ. രവീന്ദ്രന്‍, പി.ശിവദാസ്, വേലായുധന്‍ കോട്ടത്തറ, ഇ. കെ. രാജപ്പന്‍, എ. കെ. രാജേഷ്, പി. ജെ. ജോമിഷ്, എം. എം. ഗണേശന്‍ എന്നിവരെയും, കണ്‍വീനറായി സി. എം. സുമേഷ്, ജോയിന്റ് കണ്‍വീനര്‍മാരായി പി. കെ. ബാബുരാജ്, കെ. രാജന്‍, പി.കെ. ഷാഹിന, ഡോ. ജിതിന്‍ കണ്ടോത്ത്, സി. ജയരാജന്‍, ഇ. കെ ബിജുജന്‍, പി. കെ. ജയചന്ദ്രന്‍, അലവി മാട്ടില്‍ എന്നിവരെയും തിരഞ്ഞെടുത്തു. സി. എം. സുമേഷ് സ്വാഗതവും, കെ രാജന്‍ നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *