May 26, 2026

വേറിട്ട അനുഭവമായി കരിയര്‍ കഫെ

0
site-psd-599
By ന്യൂസ് വയനാട് ബ്യൂറോ

 

കാപ്പി കുടിക്കുന്നതിനൊപ്പം പുതിയ കാലത്തെ കരിയര്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയാണ് ദിശ എക്സിബിഷനിലെ കരിയര്‍ കഫെ. കരിയര്‍ വിദഗ്ധ എം.ടി ഫരീദ കഫെയില്‍ മുഖ്യാതിഥിയായി. ജ്യോതിസ് പോള്‍, പി.എ. അനു, സ്റ്റെല്ല ലിന്‍സി, സിസ്റ്റര്‍ മോളി തോമസ്, കെ എന്‍ ഇന്ദ്രന്‍ എന്നിവര്‍ കരിയര്‍ കഫെയ്ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസൃതമായ കരിയര്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്ന കേരള ഡിഫ്രന്‍ഷ്യല്‍ ആപ്റ്റിയൂഡ് ടെസ്റ്റ്, കെ ഡാറ്റും മേളയില്‍ സംഘടിപ്പിച്ചിരുന്നു.കരിയര്‍ എക്സ്പോയുടെ ഭാഗമായിനടത്തിയ കരിയര്‍കോണ്‍ക്ലേവ്വേറിട്ട അനുഭവമായി.

ഗ്ലോബല്‍ ട്രെന്‍ഡ്സ് ഇന്‍ കരിയര്‍ എന്ന വിഷയത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറിവിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കരിയര്‍ അവതരണ മത്സരം പങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും മികച്ചു നിന്നു. ദ്വാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീലക്ഷ്മി സുരേഷ്, മുട്ടില്‍ ഡബ്ല്യൂ.ഒ.എച്ച്.എസിലെ ഫാത്തിമ റിയ, വെള്ളമുണ്ട ജി.എം.എച്ച്.എസിലെ പി അഭിനവ് എന്നിവര്‍ ഒന്ന്, രണ്ടേ, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജില്ലയില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് നവംബര്‍ 20 മുതല്‍ 23 വരെ കോട്ടയത്ത്‌നടക്കുന്ന ദിശ ഇന്റര്‍നാഷണല്‍ എക്സ്പോയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news