April 16, 2026

കാപ്പികൃഷി: അന്താരാഷ്ട്ര ശില്പശാലയ്ക്ക് തുടക്കം

0
site-psd-636
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കെ-ഡിസ്‌കിന്റെ കീഴിലുള്ള ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ട്, എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കാപ്പി കൃഷിയിമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശില്പശാലയ്ക്ക് പൂത്തൂര്‍വയല്‍ എംഎസ്എസ്ആര്‍എഫില്‍ തുടക്കം.ശില്പശാലയുടെ ഉദ്ഘാടനം വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഐഎഎസ് നിര്‍വഹിച്ചു. കാപ്പികൃഷിയിലെ വെല്ലുവിളികളും പരിഹാര മാര്‍ഗ്ഗങ്ങളും – വയനാട്ടിലെ കാര്‍ഷിക സുസ്ഥിരതയ്ക്ക്’ എന്ന വിഷയത്തെ അധികരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്.ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ട് മേധാവി ജി.ബാലഗോപാല്‍ (മുന്‍ഐഎഎസ്) അദ്ധ്യക്ഷനായി.

പരിപാടിയുടെ ഭാഗമായി സാങ്കേതിക അവതരണങ്ങള്‍, കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, ഗവേഷണ വിഷയങ്ങളുടെ അവതരണം, മുഖാമുഖം, കാപ്പി ഉല്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. ശില്പശാലയില്‍ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, കര്‍ഷകര്‍, സംരംഭകര്‍, വിദഗ്ദ്ധര്‍, കര്‍ഷക കൂട്ടായ്മകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

കാലാവസ്ഥാ സൗഹൃദ കാപ്പി കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരങ്ങള്‍ക്കായി വിവിധ വിഷയങ്ങളില്‍ നൂതനാശയങ്ങള്‍ അവതരിപ്പിക്കപ്പെടും.ഏറെ സാധ്യതകള്‍ ഉള്ള വയനാടന്‍ കാപ്പിയുടെ വികസനത്തിനായി ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കളക്ടര്‍ പറഞ്ഞു.എംഎസ്എസ്ആര്‍എഫ് ഡയറക്ടര്‍ ഡോ.നീരജ് യൂ ജോഷി മുഖ്യ പ്രഭാഷണം നടത്തി. അംബലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ & ഡീന്‍ ഡോ.യാമിനി വര്‍മ്മ, നെതര്‍ലാന്‍ഡ് ഗ്രോണിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസരും അന്താരാഷ്ട്ര ഹരിത ഊര്‍ജ്ജ വിദഗ്ദ്ധനുമായ ഡോ.പി.വി.അരവിന്ദ്, കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പ് പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജി വര്‍ഗീസ്, കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ.രുദ്രഗൗഡ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ട് സയന്‍സ് ലീഡ് ഡോ.ടി.ഡി.ജോണ്‍ സ്വാഗതവും എംഎസ്എസ്ആര്‍എഫ് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

-ശില്പശാലയില്‍ ഡോ.പി.വി.അരവിന്ദ് (കാര്‍ബണ്‍ നെഗറ്റീവ് എക്കണോമി), ഡോ.സന്തോഷ് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള സ്മാര്‍ട്ട് മിത്ര (കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ഫാമിങ്ങ്), ഡോ.ലീഷ്മ (പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം – കാപ്പി കൃഷിയിലെ രോഗ കീട കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി കൃഷി), നിയന്ത്രണം), ഡോ.കെ.വി.ശ്രുതി (സിഡബ്ലിയുആര്‍ഡിഎം ഡോ.രുദ്രഗൗഡ (കോഫി ബോര്‍ഡ് – കാലാവസ്ഥാ പ്രതിരോ ധിത കാപ്പി കൃഷി), ഡോ.അമര്‍ ശങ്കര്‍ ഹരിത ഊര്‍ജ്ജോല്പാദനം) എന്നിവര്‍ വിഷയാവതരണം നടത്തി. (ജെയിന്‍ സര്‍വകലാശാല ശില്പശാല നാളെ സമാപിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *