May 4, 2026

ചിത്രരചന മത്സരം സംഘടിപ്പിച്ചു

0
site-psd-105
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ക്ഷീരസംഗമം 2025-26 നോടനുബന്ധിച്ച് വാകേരി ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഹാളില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരം സംഘടിപ്പിച്ചു. പരിപാടിയില്‍ സംഘം സെക്രട്ടറി സജി പി.എസ് സ്വാഗതവും ശ്യാം അദ്ധ്യക്ഷനായി.സണ്ണി കെ. ജെ ഉദ്ഘാടനം ചെയ്തു.ഒക്ടോബര്‍ 15,16 തീയ്യതികളിലായി വാകേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരവികസന വകുപ്പ് നടത്തുന്ന വയനാട് ജില്ലാ ക്ഷീരസംഗമം 2025-26 നോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.വാകേരി ക്ഷീരസംഘം പ്രസിഡന്റ് ജോസ് കെ എം,ബത്തേരി ക്ഷീരവികസന ഓഫീസര്‍ പ്രജീഷ പി.പി, ചണ്ണോത്തുകൊല്ലി ക്ഷീരസംഘം പ്രസിഡണ്ട് ജെയ്സണ്‍ എം.എം, വാകേരി ക്ഷീരസംഘം ഭരണസമിതി അംഗം അരുണ്‍ വി.എസ്, പനമരം ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നവീന്‍രാജ് എം.പി, പനമരം സീനിയര്‍ ക്ലാര്‍ക്ക് ഹാരിസ് കെ.പി, വാകേരി ക്ഷീരസംഘം മുന്‍ പ്രസിഡന്റ് സണ്ണിസെബാസ്റ്റ്യന്‍, സുല്‍ത്താന്‍ ബത്തേരി ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ രഞ്ജുഷ പി, വാകേരി ക്ഷീരസംഘം ഭരണസമിതി അംഗം മാധവന്‍ വി.ആര്‍ എന്നിവര്‍ ആശംസ നേരുകയും ചെയ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *