May 5, 2026

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
Image_1759750331
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി : ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന്കഴിഞ്ഞ ദിവസം വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപംനടത്തിയ പരിശോധനയിൽ കഞ്ചാവുമായി കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ മുഹമ്മദ്‌ മൻസൂർ (20), ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം പെരിക്കല്ലൂർ തോണിക്കടവ് ഭാഗത്തു നിന്നാണ് ഇരുവരും പിടിയിലായത്. മൻസൂറിൽ നിന്ന് 88 ഗ്രാമും, ബ്രിജിത്തിന്റെ കയ്യിൽ നിന്ന് 82 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെനേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *