May 6, 2026

ശബരിമല സ്വര്‍ണ്ണപ്പാളി മോഷണം: കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
site-psd-199
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്:കോട്ടത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വെണ്ണിയോട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണത്തിന്റെ ഉത്തരവാദികളായ മന്ത്രിയെയും മുന്‍ മന്ത്രിയെയും ദേവസ്വം ബോര്‍ഡിലെ അംഗങ്ങളെയും ചെയര്‍മാന്‍മാരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണപരാജയത്തിന്റെ ഉത്തരവാദിയായ പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടമാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രസിഡന്റ് സി സി തങ്കച്ചന്‍, യു ഡി എഫ് കണ്‍വീനര്‍ സുരേഷ് ബാബു വാള ല്‍, വി ആര്‍ ബാലന്‍, വി ഡി രാജു, സി കെ ഇബ്രായി, ടി ഇബ്രായി, എം വി ടോമി, വിനോജ് പി ഇ ,ആന്റണി പാറയില്‍, മധു പി എസ്, വി കെ ശങ്കരന്‍ കുട്ടി, വി.ജെ പ്രകാശന്‍, ജസ്റ്റിന്‍ സിറിയക്, രാജേഷ് പോള്‍, പി.കെ രാധാകൃഷ്ണന്‍,എം ഗഫൂര്‍, അബ്ദുള്‍ ഹക്കീം, സദാനന്ദന്‍ കെ.കെ, പ്രജീഷ് ജയിന്‍, സുധീഷ് ,വിജയന്‍ പി കെ ശശി വലിയകുന്ന്തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *