എംഎസ്എഫ് ബന്ധത്തില്‍ വിള്ളല്‍ ഇല്ലെന്ന് കെഎസ്യു ജില്ലാ നേതൃത്വം
കല്‍പ്പറ്റ: വയനാട്ടില്‍ എംഎസ്എഫുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഇല്ലെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുല്‍ദാസ്, വൈസ് പ്രസിഡന്റുമാരായ കെ. ഹര്‍ഷല്‍, അതുല്‍ തോമസ്, സെക്രട്ടറി എബി പീറ്റര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ ടി. സിദ്ദിഖ് എംഎല്‍എയ്ക്കെതിരേ മുദ്രാവാക്യം ഉയര്‍ന്നതും ബാനറില്‍ കെഎസ്യു വിരുദ്ധ പരാമര്‍ശം കടന്നുകൂടിയതും തെറ്റിദ്ധാരണമൂലമാണ്. മുട്ടില്‍ കോളജില്‍ കെഎസ്യു-എംഎസ്എഫ് സൗഹൃദമത്സരമാണ് നടന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസില്‍ രണ്ട് വിദ്യാര്‍ഥി സംഘടനകളിലെയും പ്രവര്‍ത്തകര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നം അവശേഷിക്കുന്നുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതിന് അടുത്ത ദിവസം യുഡിഎസ്എഫ് ജില്ലാ നേതൃയോഗം ചേരും.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പ്രകടനമാണ് കെഎസ്യു കാഴ്ചവച്ചത്. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കുകീഴില്‍ ജില്ലയിലുള്ള 19 കോളജുകളില്‍ 11 എണ്ണത്തിലാണ് യൂണിയനുകളിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ മത്സരിച്ചത്. ആകെ ജനറല്‍ സീറ്റുകളില്‍ 49 എണ്ണം കെഎസ്യു നേടി. അഞ്ച് കാമ്പസുകളില്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം കെഎസ്യുവിനാണ്. ആറ് യുയുസി സീറ്റുകള്‍ സംഘടനയ്ക്ക് ലഭിച്ചു. പുല്‍പ്പള്ളി പഴശിരാജാ കോളജ്, ബത്തേരി സെന്റ് മേരീസ് കോളജ്, പുല്‍പ്പള്ളി ജയശ്രീ കോളജ്, നടവയല്‍ സിഎം കോളജ് എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള വിദ്യാര്‍ഥി പിന്തുണയാണ് കെഎസ്യുവിന് ലഭിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply