ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം; യൂത്ത് കോണ്‍ഗ്രസ് ബ്ലാക്ക് മാര്‍ച്ച് നടത്തി
മാനന്തവാടി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കാണാതായ സംഭവം ‘കല്ലും മുള്ളും അയ്യപ്പന് സ്വര്‍ണ്ണവും പണവും പിണറായിക്ക് ‘എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയില്‍ ബ്ലാക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസിസ് വാളാട് അധ്യക്ഷനായി.ഷക്കീര്‍ പുനത്തില്‍,പ്രിയേഷ് തോമസ്,ആഷിഖ് മന്‍സൂര്‍,നിസാം ചില്ലു,ബിബിന്‍ ജോണ്‍സണ്‍,ജോയ്സി ഷാജു,സൗജ,ആസിഫ് സഹീര്‍,ഷിനു വടകര,സിറാജ് ഒണ്ടയങ്ങാടി,മൂഹിയുദ്ധീന്‍ തരുവണ,ജോജി ജോര്‍ജ്,നിധിന്‍ കാട്ടിക്കുളം,അക്ഷയ് ജീസസ്,ഫജ്നാസ്,ബാസിം കെ,സലാം കുഴിനിലം,അജിത് കുമാര്‍,ബഷീര്‍ ചക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി സംസാരിച്ചു.
ശബരിമലയില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കപട ഭക്തി കാണിച്ച് അയ്യപ്പ സംഗമം നടത്തിയ സമയത്താണ് ഈ കൊള്ളയുടെ വിവരങ്ങള്‍ പുറത്തേക്ക് വരുന്നത് എന്നും ബ്ലാക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് ജേക്കബ് ആവശ്യപ്പെട്ടു.





Leave a Reply