May 25, 2026

ഇത്തിരി കൂടിപ്പോയോ എന്ന് സംശയം,ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു

0
site-psd-314
By ന്യൂസ് വയനാട് ബ്യൂറോ

കൊച്ചി: രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില രാവിലെ പവന് 2400 രൂപയാണ് വര്‍ധിച്ചത്. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ച സ്വര്‍ണവിലയാണ് ഉച്ചയോടെ 1200 രൂപ കുറഞ്ഞത്. 94,360 രൂപയില്‍ നിന്ന് 93,160 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. കൂടിയതിന്റെ പകുതിയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 150 രൂപയാണ് കുറഞ്ഞത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.

തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *