May 26, 2026

പി.എം കിസാന്‍ സംഗോഷ്ടി സംഘടിപ്പിച്ചു

0
site-psd--372
By ന്യൂസ് വയനാട് ബ്യൂറോ

കരണി: മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്,ജയ് കിസാന്‍ ഫെര്‍ട്ടി ലൈസേഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ കരണി ജനതാ ലൈബ്രറി യുടെ സഹകരണത്തോടെ പി. എം കിസാന്‍ സംഗോഷ്ടി (കര്‍ഷക ബോധവല്‍ക്കരണ കൂട്ടായ്മ)സംഘടിപ്പിച്ചു .പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നജീബ് കരണി അധ്യക്ഷനായി.പരിപാടിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു.

പരിപാടിയില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ കൃഷി പദ്ധതികള്‍, സുസ്ഥിര കൃഷിരീതികള്‍, ജൈവ കൃഷിയുടെ സാധ്യതകള്‍, കാര്‍ഷിക രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍, നാനോ ഫെര്‍ട്ടിലൈസര്‍സ് തുടങ്ങിയ വിഷയങ്ങളില്‍ കണിയാമ്പറ്റ കൃഷി ഓഫീസര്‍ ഷെറിന്‍ മാത്യു,ജെയ്‌സണ്‍ പി എ,ഇഫ്‌കോ മാനേജര്‍ സതീഷ് എം എന്നിവര്‍ ക്ലാസ്സുകളെടുത്തു.

മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ എസ് വിനോദ് , കിസാന്‍ ഫെര്‍ട്ടിലൈസര്‍ പ്രൊപ്രൈറ്റര്‍ ഷമീര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news