ജില്ലയിലെ പ്രധാന തൊഴില്‍ അവയരങ്ങള്‍
ടീച്ചിങ് അസിസ്റ്റന്റ്- ഗസ്റ്റ് ലക്ചറർ നിയമനം
കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ പൂക്കോട് കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിലേയ്ക്ക് ടീച്ചിങ് അസിസ്റ്റന്റ്, ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
ഫിസിക്കൽ എഡ്യൂക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലേക്കും, ഡെയറി
എഞ്ചിനീയറിങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുമാണ് നിയമനം നടത്തുന്നുന്നത്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പ്രവർത്തി പരിചയ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ഒക്ടോബർ 23 ന് രാവിലെ 10 ന് വയനാട് സിഡിഎസ്ടി കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ www.kvasu.ac.in ലഭ്യമാണ്.
അക്രഡിറ്റഡ് ഓവര്‍സിയർ നിയമനം
നെന്‍മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയർ നിയമനം നടത്തുന്നു.
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്പെട്ടവർക്കാണ് അവസരം. മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ സിപ്ലോമ/ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പഞ്ചായത്തിലെ സ്ഥിര താമസക്കാർക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബർ 25 ന് രാവിലെ 11 ന് നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.





Leave a Reply