May 3, 2026

കസ്തൂര്‍ബാ ഗാന്ധിദര്‍ശന്‍ വേദി ഏകദിന ശില്പശാല നടത്തി

0
site-psd-393
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :ഗാന്ധി ദര്‍ശന്‍ വേദിയുടെ വനിത വിഭാഗമായ കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി വനിത സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.സമഭാവനയും സാഹോദര്യവും ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ ജനാധിപത്യവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കുന്ന തരത്തില്‍ ഒരു ജനസമൂഹം വാര്‍ത്തെടുക്കാന്‍ ഗ്രാമങ്ങളില്‍ വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വക്കേറ്റ് ടി.ജെ. ഐസക് പറഞ്ഞു.ക്ലാസുകള്‍ക്ക് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ ഇ. വി. അബ്രഹാം, രാജാറാം ആലപ്പുഴ, ജയന്തി രാജന്‍, ഖമര്‍ ലൈല, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കസ്തൂര്‍ബാ ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍ പേഴ്സണ്‍ ചിന്നമ്മ ജോസ്, അധ്യക്ഷത വഹിച്ചു. എ ഐ സി സി അംഗവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ എന്‍.ഡി. അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. അലി, അഡ്വ. എന്‍. കെ. വര്‍ഗീസ്, സംഷാദ് മരക്കാര്‍, അഡ്വക്കേറ്റ് ഗ്ലാഡിസ് ചെറിയാന്‍, വിലാസിനി കെ.ജി, ശോഭന കുമാരി. പി, ലില്ലി മാത്യു, ഗിരിജ മോഹന്‍ദാസ്, ബിന്ദു ഒ. ജെ, മൃണാളിനി, ഷൈജി ഷിബു, ബിന സജി, ഷൈല ജീസസ്, കെ. ജയപ്രഭ, സുധ ദേവി, മൈമൂന റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *