May 4, 2026

ആഗോള കൈ കഴുകല്‍ ദിനമാചരിച്ചു

0
site-psd-392
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ആഗോള കൈ കഴുകല്‍ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗവും 3ങ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാല എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയും എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് നടത്തിയ വിവിധ പരിപാടികളില്‍ ഡോ.ഡാഗ്‌നി ഹരി കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

രോഗി സുരക്ഷയും അണുബാധ നിയന്ത്രണവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകള്‍ നടന്നു. ഒപ്പം ബി.വോക്. (ആഢീര) വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും തുടര്‍ന്ന് നടന്ന പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ശ്രദ്ധേയമായിരുന്നു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രഭു ഇ, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ പി കാമത്, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊ.ഡോ. ലാല്‍ പ്രശാന്ത് എം.എല്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലിഡാ ആന്റണി, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വിഭാഗം മാനേജര്‍ സില്ലി കുട്ടി ടി ടി, ഡോ. ജിഷ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ആദി സത്യന്‍, ശ്രീമതി. വിനീത, 3ങ കമ്പനിയിലെ ക്ലിനിക്കല്‍ സ്‌പെഷ്യലിസ്റ്റുകളായ കെവിന്‍ ചിന്ദ്വാല്‍, അശ്വിനി.ആര്‍, ഏരിയ സെയില്‍സ് മാനേജര്‍ ജെര്‍സണ്‍ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *